ദുബായ് സഫാരി താല്‍ക്കാലികമായി തുറന്നു; രണ്ടാഴ്ച പ്രവേശനം സൗജന്യം
100 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച ദുബായ് സഫാരി പാര്‍ക്ക് ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായ് സഫാരി പ്രവര്‍ത്തിക്കുക.
2018 ജനുവരിയില്‍ പാര്‍ക്ക് ഔദ്യോഗികമായി തുറക്കും. അതുവരെയുള്ള രണ്ടാഴ്ച പൊതുജനങ്ങള്‍ക്ക് സജന്യമായി പ്രവേശനം അനുവദിക്കും. അല്‍ വര്‍ഖ അഞ്ചില്‍ 119 ഹെക്ടറില്‍ നിര്‍മിച്ച പാര്‍ക്ക് വരും മാസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ദുബയ് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന് നാസര്‍ ലൂത്ത പറഞ്ഞു.
ഡിസംബര്‍ അവസാനത്തോടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. അറേബ്യന്‍ ഗ്രാമം, ആഫ്രിക്കന്‍ ഗ്രാമം, ഏഷ്യന്‍ ഗ്രാമം, സഫാരി ഗ്രാമം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിക്കുകയാണ് ദുബയ് സാഫാരി.
https://www.facebook.com/Malayalivartha