സ്ത്രീ സൗഹൃദ പരിഷ്കാരങ്ങൾ ഒരുക്കി വീണ്ടും സൗദി ; വാഹനപ്രേമികളായ സ്ത്രീകൾക്ക് വേണ്ടി മാത്രമായി ഒരു കാർ ഷോറൂം
സൗദിയിലെ തുടരെത്തുടരെയുള്ള പരിഷ്കാരങ്ങൾക്കു പിന്നാലെ പുതിയ മാറ്റങ്ങൾ വരവേൽക്കാൻ തയ്യാറാവുകയാണ് ഓരോ മേഖലയും. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കികൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാകുന്നതിന് അഞ്ച് മാസം മുന്‍പ് വനിതകള്‍ക്കുവേണ്ടി മാത്രമുള്ള ആദ്യ കാര്‍ ഷോറൂം സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയാണ് വനിതകള്‍ക്കുവേണ്ടി മാത്രമുള്ള കാര്‍ ഷോറൂം എന്ന ഈ ആശയത്തിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്.
ജിദ്ദയിലെ റെഡ് സീപോര്‍ട്ട് സിറ്റിയിലുള്ള ഷോപ്പിംഗ് മാളിൽ പ്രവര്‍ത്തിക്കുന്ന ഷോറൂം സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള കാര്‍ മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിരവധി ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ ഉള്കൊള്ളിച്ചിട്ടുള്ള ഷോറൂമിലെ ജീവനക്കാരും സ്ത്രീകളാണ്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സൗദി ഭരണകൂടത്തിലെ സല്മാന് രാജാവ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കരുതെന്ന നിയമം അസാധുവാക്കിയത്.സ്ത്രീകളെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്ന ലോകത്തെ ഏക രാജ്യം സൗദി മാത്രമായിരുന്നു.
കാര്‍ വാങ്ങുന്നവര്‍ക്കുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഷോറൂമില്‍ നിന്നും ചെയ്ത് കൊടുക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കായി കൂടുതല്‍ കാര്‍ ഷോറൂമുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha