ചാമ്പലാക്കാൻ വന്നവൻ 'ചാമ്പലായി ' ; ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് വച്ച് തന്നെ തകർത്ത് സൗദി
റിയാദ്: നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. വലിയ ജനവാസമേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ നജ്രാനിന് മുകളില്‍ ആകാശത്ത് വച്ച് തന്നെ തകര്‍ത്തതയാണ് റിപ്പോർട്ടുകൾ.
തെക്കന്‍ സൗദിയെ ലക്ഷ്യമാക്കി തൊടുത്തു വിട്ട മിസൈൽ വടക്കുപടിഞ്ഞാറന്‍ യെമനിലെ അമ്രാന്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ വക്താവ് കേണല്‍ സ്റ്റാഫ് തുര്‍ക്കി അല്‍-മാല്‍കി പ്രസ്താവനയില്‍ പറഞ്ഞു.
യമന്‍ സംഘര്‍ഷം അരഭിച്ച ശേഷം ഇത് 88-മത്തെ തവണയാണ് ഹൂത്തി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha