സ്കൂൾ ബസ്സുകളുമായി മത്സരിക്കുന്നവർ ഒന്നു സൂക്ഷിച്ചോ ! ; ഇനി ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്ന ക്യാമറകള്‍ സ്കൂൾ ബസ്സുകളിലും
ട്രാഫിക് നിയമങ്ങൾ കർക്കശമായി നടപ്പിലാക്കുന്ന ഗൾഫ് രാജ്യങ്ങളിൽ പുത്തൻ വിദ്യകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്ന ക്യാമറകള്‍ സ്കൂള്‍ ബസ്സുകളിൽ ഘടിപ്പിച്ചു നിരത്തുകളിലേക്കു ഇറക്കാനാണ് പുതിയ തീരുമാനം.
ദര്‍ബ് അല്‍ സായിയില്‍ നടക്കുന്ന 34 മത് ഗതാഗത വാരാചരണത്തിെന്റ ഭാഗമായി നടന്ന പ്രദര്‍ശനത്തിലാണ് അത്യാധുനിക ക്യാമറ ഘടിപ്പിച്ച സ്കൂള്‍ ബസ്സ് പ്രദര്‍ശിപ്പിച്ചത്.
സ്കൂള്‍ ബസ്സുകളുമായി സുരക്ഷാ അകലം പാലിച്ചില്ലെങ്കില്‍ ഓട്ടോമാറ്റിക് നിയമലംഘനം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ക്യാമറയില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നാണ് ഗതാഗത ബോധവല്കരണ വിഭാഗം അസി. ഡയ റക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദൈബ പറയുന്നത്.
ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഹൈടെക് ബസ്സ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഒദൈബ സൂചിപ്പിച്ചു.
സ്കൂള്‍ ബസ്സുകളുമായി നിശ്ചിത അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബസ്സില്‍ ഘടിപ്പിച്ച ക്യാമറ വഴി വാഹനത്തിനെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്യപ്പെടും. ഏറ്റവും പുതിയ സംവിധാനത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha