മസ്കറ്റിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ !
മലയാളി മസ്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശുര് പാടൂര്‍ സ്വദേശി മനാഫിനെ(46)യാണ് ഇന്നലെ ഉച്ചയോടെ താമസ സ്ഥലത്തു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തല വേദനമൂലം ഇയാള്‍ ജോലി സ്ഥലത്ത് എത്തിരുന്നില്ല.
എന്നാൽ ഉച്ചയ്ക്കു ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് ആത്മഹത്യ ചെയ്തനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്നു മനാഫ്. ഭാര്യയും രണ്ടു മക്കളും ഉണ്ട്.
https://www.facebook.com/Malayalivartha