പുത്തൻ ലോഗോയുമായി ഖത്തര്‍ നാഷണൽ മ്യൂസിയം
ഖത്തര്‍ നാഷണൽ മ്യൂസിയത്തിന്റെ പുതിയ ലോഗോ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. മൂന്ന് കവാടങ്ങളുടെ രൂപത്തിലുള്ള ലോഗോയില്‍ ഓരോ കവാടവും ഖത്തറിെന്റ ഭൂതവും ഭാവിയും വര്‍ത്തമാനവും സൂചിപ്പിക്കുന്നതാണ്.
ഖത്തറിനെയും ഖത്തരീ ജനതയെയും തനതായ രീതിയില്‍ വരച്ചുകാട്ടുന്നതാകണം പുതിയ ലോഗോയെന്ന് അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട ആശയ ചര്‍ച്ചക്കൊടുവിലാണ് രൂപ കല്‍പ്പന ചെയ്തത്.
വ്യതിരക്തമായ നിറം, ആകര്‍ഷകമായ രൂപകല്‍പ്പന, ഭിന്നമായ ആകൃതി എന്നിവയും പ്രത്യേകതയാണ്.ഖത്തറിന്റെ പൗരാണികത നിറഞ്ഞ പുതിയ ലോഗോ നിരവധി ആശയങ്ങള്‍ നിറഞ്ഞതാണെന്ന് ഖത്തര്‍ നാഷ്ണല്‍ മ്യൂസിയം ഡയറക്ടര്‍ ആമിന ബിന്ത് അബ്ദുല്‍ അസീസ് ആല്‍ഥാനി അറിയിച്ചു. പുതിയ മ്യൂസിയത്തിെന്റ രൂപകല്‍പ്പന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇതിനകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha