കുവൈറ്റിലെ പെട്രോളിയം ഖനനമേഖലയില്‍ വൻ തീപിടുത്തം
കുവൈറ്റിലെ അല്‍ മുഖവ്വഅ് പെട്രോളിയം ഖനനമേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ വൻ തീപിടുത്തമുയാതായി റിപ്പോർട്ടുകൾ. അതേസമയം എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി കുവൈത്ത് പെട്രോളിയം കമ്പനി വ്യക്തമാക്കി.
പെട്രോള്‍ ചോര്‍ച്ചയും തീപിടിത്തവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. അഗ്നിശമന വിഭാഗങ്ങള്‍ സമയോചിതമായി ഇടപെട്ടതിനാലാണ് ആളപായമോ പരിക്കോ ഉണ്ടാകാതിരുന്നത്. തീയണച്ച ശേഷം എണ്ണയുല്പാദനം പതിവുപോലെ നടക്കുന്നുണ്ട്. ചോര്‍ച്ചക്കും തീപിടിത്തത്തിനും ഇടയാക്കിയ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha