സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 28 ലക്ഷത്തിലേറെ ആംഫിറ്റമിന്‍ ഗുളികകളും ഒന്നരകിലോ കറുപ്പും
തബൂക്കിനടുത്ത് അഖബ കടലിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതായി റിപ്പോർട്ടുകൾ. സൗദി തീരം തേടി വന്‍ മയക്കുമരുന്ന് ശേഖരവുമായി ബോട്ടിലെത്തിയ സംഘത്തെ പിടികൂടുകയും തുടർന്ന് കണ്ടുകെട്ടുകയും ചെയ്തു.
28 ലക്ഷത്തിലേറെ ആംഫിറ്റമിന്‍ ഗുളികകളും ഒന്നരകിലോ കറുപ്പുമാണ് പിടിച്ചെടുത്തതെന്നു അധികൃതർ അറിയിച്ചു. അധോലോക വിപണിയില്‍ വന്‍ വിലവരുന്നതാണ് കറുപ്പ്.
സൗദി നാവിക അതിര്‍ത്തി കടന്നെത്തിയ ബോട്ടിനെ തീരസംരക്ഷണസേന പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് അതിര്‍ത്തി രക്ഷാസേന വക്താവ് കേണല്‍ സാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹാര്‍ബി പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന രണ്ടു ഇൗജിപ്തുകാരെയും കരയില്‍ കാത്തുനിന്ന രണ്ടു സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha