ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു; ഇത്തവണയും നാല് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം
ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് (എസ്.സി.എ.എസ്.എസ്) ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ദിനം ആകാൻ സാധ്യതയുള്ള തീയതി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ആഗസ്റ്റ് 22 (ബുധന്‍) ആയിരിക്കും ഈദുല്‍ അദ്ഹയുടെ തുടക്കമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
2018 ലെ റമദാന്, ഈദുല്‍ ഫിത്തര്‍ തുടങ്ങിയയുടെ സാധ്യതാ തീയതികളും സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഷാര്‍ജ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സാധാരണ ബലിപെരുന്നാളിന് യു.എ.ഇ സര്‍ക്കാര്‍ പൊതുമേഖലയ്ക്ക് 4 ദിവസവും സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസവും അവധി നല്‍കാറുണ്ട് ഇത്തവണയും അതുണ്ടാകുമെന്നും ഇവർ അറിയിച്ചു.
https://www.facebook.com/Malayalivartha