ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശം വയ്ക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ സാറ്റലൈറ്റ് ഫോണുകള്‍ കൈവശം വെക്കരുതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഉപഗ്രഹ ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.
ബോധപൂര്‍വമല്ലാതെയും നിയമം ലംഘിക്കപ്പെടുന്നത് ഒഴിവാക്കാന്‍ യു.എ.ഇയിലെ സാറ്റലൈറ്റ് ഫോണ്‍ സേവനദാതാക്കള്‍ ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്നും ഉപഗ്രഹഫോണുമായി ഇന്ത്യയിലെത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും സര്‍ക്കുലറില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha