ഈദുല്‍ ഫിത്വർ നിറവിൽ മസ്കറ്റ്
മസ്കത്ത്: മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് മസ്കത്തില് ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു. അല്‍ ഖൗര്‍ മസ്ജിദില്‍ നടന്ന ഇൗദ് പ്രാര്‍ഥനയില്‍ സയ്യിദ് ഫഹദിനൊപ്പം രാജകുടുംബാംഗങ്ങള്‍, സ്റ്റേറ്റ് കൗണ്‍സില്‍-മജ്ലിസുശൂറ ചെയര്മാന്മാര്, മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
സുപ്രീംകോടതി ചെയര്‍മാനും സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഡോ. ഇഷാഖ് ബിന്‍ അഹ്മദ് അല്‍ ബുസൈദി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി. നമ്മുടെ അഭിമാനത്തിനും വിജയത്തിനുമുള്ള കാരണം ഇസ്ലാമാണെന്ന് ഇമാം ഖുതുബയില്‍ ഉണര്‍ത്തി. ഇസ്ലാമിക ആദര്‍ശത്തെ നല്‍കിയതിലൂടെ മുസ്ലിംകളെ ലോകത്തിലെ ഏറ്റവും മികച്ച സമൂഹമായി തെരഞ്ഞെടുക്കുകയാണ് അല്ലാഹു ചെയ്തത്.
ഐക്യം കാത്തുസൂക്ഷിക്കുകയും ഭിന്നിപ്പില്‍നിന്ന് മാറിനില്‍ക്കുകയും വേണമെന്നാണ് ശരീഅത്ത് നിയമം നിര്‍ബന്ധമായി അനുശാസിക്കുന്നതെന്നും ഇമാം ചൂണ്ടിക്കാണിച്ചു. ശേഷം സുല്‍ത്താന്റെ ആയുരാരോഗ്യ സൗഖ്യത്തിനും സന്തോഷത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഇമാം പ്രാര്‍ഥിച്ചു. നമസ്കാര ശേഷം സയ്യിദ് ഫഹദ് പെരുന്നാള്‍ ആശംസകള്‍ സ്വീകരിച്ചു. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് മസ്ജിദിലും പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha