സൗദിക്കുനേരെ വീണ്ടും ഹൂത്തി വിമതരുടെ മിസൈലാക്രമണം; ലക്ഷ്യം കാണും മുൻപേ തകർത്തെറിഞ്ഞ് പ്രതിരോധ സേന
ജിദ്ദ: ഇറാന് പിന്തുണയുള്ള ഹൂത്തി മലീഷ്യകള്‍ സൗദിക്കുനേരെ കഴിഞ്ഞ ദിവസം തൊടുത്തുവിട്ട ബാലിസ്റ്റിക്ക് മിസൈല്‍ സൗദി പ്രതിരോധ സേന തടുത്തു. യമനിലെ സാദ പ്രവിശ്യയില്‍ നിന്നായിരുന്നു ഹുത്തി വിമതര്‍ സൗദി അതിര്‍ത്തിക്കുള്ളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.43 നായിരുന്നു സൗദിയിലെ ഖമീസ് മുഷൈത്തില്‍ വച്ച് മിസൈല്‍ തകര്‍ത്തതെന്ന് സൗദിയുടെ നേതൃത്വത്തില്‍ യമനിലുള്ള സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha