മസ്കത്തിൽ തൊഴിലുടമകളെ പറ്റിച്ച് പണം തട്ടി; സ്വദേശികളടക്കം നാലുപേർ പിടിയിൽ
മസ്കത്ത്: തൊഴിലുടമകളെ വഞ്ചിച്ച് പണം തട്ടിയ മൂന്നു വിദേശികളടക്കം നാലു ജീവനക്കാരെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്നു കേസുകളിലായാണ് ഇവര്‍ പിടിയിലായത്. മസ്കത്തിലെ ഒരു കമ്പനിയ്ക്ക് ഒരു ദശലക്ഷം റിയാലിന്റെ നഷ്ടമുണ്ടാക്കിയ കേസില്‍ സ്വദേശിയെയും ഒരു അറബ് പൗരനെയും അറസ്റ്റ് ചെയ്തു.
തൊഴിലുടമ നല്കിയ അധികാരം വ്യക്തിപരമായ താല്‍പര്യത്തിനായാണ് ഇവര്‍ ഉപയോഗിച്ചതെന്ന് ആര്.ഒ.പി പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയ്ക്ക് വേണ്ടി ടെന്‍ഡറില്ലാതെ കരാര്‍ ഒപ്പിടുക വഴിയാണ് കമ്പനിക്ക് ഇത്ര വലിയ തുകയുടെ സാമ്പത്തിക നഷ്ടമുണ്ടായത്.
രണ്ടാമത്തെ കേസില്‍ ഒരു അറബ് പൗരനാണ് അറസ്റ്റിലായത്. കമ്പനിക്ക് ലഭിച്ച 13,000 റിയാലിന്റെ വരുമാനം ഇയാള്‍ സ്വന്തം ആവശ്യത്തിന് ചെലവഴിക്കുകയായിരുന്നു. സുഹാറിലാണ് മൂന്നാമത്തെ കേസ്. കമ്പനിയെ കബളിപ്പിച്ച് ആറായിരം റിയാല്‍ തട്ടിയെന്ന കേസില്‍ ഏഷ്യന്‍ വംശജനായ ജീവനക്കാരനാണ് പിടിയിലായത്.
https://www.facebook.com/Malayalivartha