ജീവനക്കാരെ വലച്ച് കുവൈത്തിന്റെ പുതിയ നടപടി; പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഏഴു മണിക്കൂറായി വർദ്ധിപ്പിച്ചു
കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചതായി സിവില്‍ സര്‍വ്വീസ് കമ്മീഷൻ അറിയിച്ചു. നിലവില്‍ ആറു മണിക്കൂര്‍ മാത്രമുണ്ടായിരുന്ന പ്രവര്‍ത്തി സമയം ഏഴു മണിക്കൂറാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ തീരുമാന പ്രകാരം വിദ്യാഭ്യാസം, വിവര സാങ്കേതിക വിഭാഗം, കൃഷി, കസ്റ്റംസ്, മതകാര്യം ,സിവില്‍ സര്‍വീസ് കമ്മീഷന്‍ തുടങ്ങി 24 വകുപ്പുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും ബാക്കിയുള്ള വകുപ്പുകള്‍ രാവിലെ 8 മണി മുതല്‍ 3 മണി വരെയും ആയിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ പുതിയ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha