കുവൈത്തിലെ പഴയ പാസ്പോര്‍ട്ടിന്റെ നിയമപ്രാബല്യം ജൂൺ 30 ന് അവസാനിക്കും; വിദേശയാത്രയിലുള്ളവരുടെ മടക്കത്തെ നിയമം ബാധിക്കില്ല
കുവൈത്ത്: സ്വദേശികളുടെ പഴയ പാസ്പോര്‍ട്ടിന്റെ നിയമപ്രാബല്യം ജൂൺ 30 ന് അവസാനിക്കുമെങ്കിലും വിദേശയാത്രയിലുള്ളവര്ക്ക് അതില്‍ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രായം വ്യക്തമാക്കി.
കാലാവധി അവസാനിക്കാത്ത പഴയ പാസ്പോര്‍ട്ടുടമകള്‍ക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക. വിദേശ രാജ്യങ്ങളിലുള്ള പഴയ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞവര്‍ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഉണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്. ജൂലൈ ഒന്നുമുതല്‍ പഴയ പാസ്പോര്ട്ടില് സ്വദേശികള്‍ക്ക് ഒരു കാരണവശാലും വിദേശയാത്ര അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha