കുവൈത്തിൽ ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ വർദ്ധനവ്
കുവൈത്ത്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് കഴിഞ്ഞ മേയ് മാസത്തില്‍ ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ ശരാശരി 36 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സെന്‍സസ് വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
സിഗരറ്റ് അടക്കമുള്ള പുകയില ഉല്പന്നങ്ങള്ക്ക് 14.53 ശതമാനം വില വര്‍ധനയാണ് അനുഭവപ്പെട്ടത്. അതേസമയം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ പോലുള്ള സാധനങ്ങള്‍ക്കും കാര്‍പെറ്റ് പോലുള്ള വീട്ടുപകരണങ്ങള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടു.
മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവക്ക് 1.03 ശതമാനവും വീട്ടുപകരണങ്ങള്‍ക്ക് 1.45 ശതമാനവുമാണ് വിലക്കുറവ് രേഖപ്പെടുത്തിയത്. ആരോഗ്യ സേവനങ്ങള്‍ക്ക് 2.33 ശതമാനം, ട്രാന്‍സ്പോര്‍ട്ടിങ്ങിന് 1.10 ശതമാനം എന്നിങ്ങനെയാണ് ചെലവ് വര്‍ധന.
https://www.facebook.com/Malayalivartha