സൗദിയിലെ വളയിട്ട കൈകൾ നാളെ മുതൽ വളയം പിടിക്കും; ചരിത്ര തീരുമാനത്തെ ആദരിച്ച് ലോക രാജ്യങ്ങൾ
സൗദി അറേബ്യയയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനാകും. ലോകത്ത് സൗദിയില്‍ മാത്രമായിരുന്നു സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് നാളെ മാറുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു ഈ ചരിത്രപരമായ തീരുമാനം എടുത്തത്. ആയിരക്കണക്കിന് സ്ത്രീകള്‍ നാളെ സൗദിയുടെ നിരത്തിലൂടെ വാഹനം ഓടിക്കും. ഈ ചരിത്രപരമായ നീക്കം പല മാറ്റങ്ങളുടെയും തുടക്കമാണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഇത് ഏറെ പ്രചോദനമാകും. സൗദിയുടെ ഈ ചരിത്രപരമായ തീരുമാനത്തെ ഏറെ ആദരവോടെയാണ് മറ്റ് ലോകരാജ്യങ്ങളും നോക്കിക്കാണുന്നത്.
https://www.facebook.com/Malayalivartha