തം ലുവാംഗ് ഗുഹയില്‍നിന്നു പുറത്തുവന്ന തായ്ക്കുട്ടികളും കോച്ചും വീട്ടിലേക്ക് മടങ്ങി
തം ലുവാംഗ് ഗുഹയില്‍നിന്നു പുറത്തുവന്ന വൈല്‍ഡ്ബോര്‍ ഫുട്ബോള്‍ ടീമിലെ 12 കുട്ടികളും കോച്ചും ആശുപത്രി വിട്ടു. മൂന്നു മിനി ബസുകളിലായാണ് കുട്ടികള്‍ ആശുപത്രിയില്‍നിന്നും തിരിച്ചത്. കുട്ടികളും പരിശീലകനും ഗുഹയില്‍നിന്നും രക്ഷപെട്ടതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കാണും. അതിനു ശേഷം വീട്ടിലേക്ക് മടങ്ങും. ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തായ് നേവി സീല്‍സും കുട്ടികള്‍ക്കൊപ്പം മാധ്യമങ്ങളെ കാണും.
ഗുഹയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഏതാനും കുട്ടികള്‍ക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. ഇവര്‍ ആരോഗ്യം വീണ്ടെടുത്തതോടെയാണ് എല്ലാവരെയും ആശുപത്രിയില്‍നിന്നും വിട്ടയച്ചത്. ജൂണ്‍ 23നു ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രണ്ടര ആഴ്ചയ്ക്കുശേഷം മൂന്നു ദിവസങ്ങളായിട്ടാണു പുറത്തെത്തിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha