ബ്രിട്ടീഷ് യുവതി ഓസ്ട്രേലിയയില്‍ കുത്തേറ്റു മരിച്ചു
ബ്രിട്ടീഷ് യുവതി ഓസ്ട്രേലിയയിലെ ഹോട്ടലില്‍ കുത്തേറ്റു മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബ്രീട്ടീഷ് യുവാവിനും പരുക്കേറ്റു. നിരവധി പേര് നോക്കിനില്‍ക്കേയാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഫ്രഞ്ച് പൗരനായ 29കാരനായ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് തീവ്രവദ സ്വഭാവമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ക്വീന്‍സ്ലാന്‍ഡിലെ ഷെല്ലീസ് ബാക്ക്പാക്കേഴ്സിലാണ് സംഭവം. ആക്രമണം തടയാന്‍ ശ്രമിച്ച ഒരു പ്രദേശവാസിക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമിക്കുന്ന സമയത്ത് അക്രമി മത വചനങ്ങള്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇയാള്‍ തീവ്രവാദിയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളോ ലഹരിക്ക് അടിമയാണോ എന്നും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha