ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്താനോട് അമേരിക്ക
ഉറി ഭീകരാക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ് രംഗത്ത്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ ഫോണില്‍ വിളിച്ച സൂസന് റൈസ്, ഭീകരര്‍ക്കെതിരെ പാകിസ്താന് ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
യുഎന്‍ ഭീകരസംഘടനകളായി പ്രഖ്യാപിച്ച ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനം പാകിസ്താന് തടയണം. ഇതിനായി പാക് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സൂസന് റൈസ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അവര്‍ അനുശോചനം അറിയിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ റൈസ് ഓര്‍മ്മിപ്പിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും റൈസ് വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha