പാകിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ പിതാവ് തോക്കുപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നു
കളിപ്പാട്ടങ്ങളുപയോഗിച്ച് കളിപ്പിക്കേണ്ട പ്രായത്തില്‍ ഏഴ് വയസുകാരിയായ തന്റെ മകള്‍ക്ക് ആധുനിക എ.കെ 47 തോക്കിന്റെ ഉപയോഗം പരിശീലിപ്പിക്കുന്ന പാക് വംശജനായ പിതാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഇന്ത്യക്കാരെയും വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ ഇത്രയും ചെറിയ കുട്ടിയെ ഇത്തരത്തില്‍ പരിശീലിപ്പിച്ച പിതാവിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. തോക്കിന് പകരം പേനയാണ് കുട്ടികളുടെ കയ്യില്‍ കൊടുക്കേണ്ടതെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്.
അതേസമയം, എ.കെ 47 പോലുള്ള മാരകായുധങ്ങള്‍ ഇത്ര സുലഭമായി പാകിസ്ഥാനില്‍ ലഭ്യമാകുന്നതിനെക്കുറിച്ചും ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്.ചില കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ അനധികൃത ആയുധ വിപണികളിലൊന്നാണ് പാകിസ്ഥാന്.
https://www.facebook.com/Malayalivartha