ക്രൂഡ്ഓയില്‍ വില ഉയരുന്നു, ഉല്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനം, ഇന്ത്യക്കു ഭീഷണി
എണ്ണ ഉല്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനം. എണ്ണവില ഉയര്‍ത്തുന്നതിനു വേണ്ടിയാണ് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ പുതിയ തീരുമാനം. ഒപെക് രാജ്യത്ത് പ്രതിദിനം മൊത്തം 11 ലക്ഷം വീപ്പ ഉത്പാദനം കുറയ്ക്കാനാണു നീക്കം. നേരത്തേ 12 ലക്ഷം ആയിരുന്നു പറഞ്ഞത്. റഷ്യ നാലുലക്ഷവും മറ്റു രാജ്യങ്ങള്‍ മൊത്തം രണ്ടു ലക്ഷവും വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കണം.
എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഉല്പാദനം കുറയ്ക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഒപെക് തീരുമാനം എണ്ണവിപണിയില്‍ അതിവേഗം പ്രതിഫലിച്ചു. ക്രൂഡ്ഓയില്‍ വില ബാരലിന് 50 ഡോളര്‍ കടന്നിട്ടുണ്ട്. നേരത്തെ ഒപെക്കില്‍ എണ്ണവിലയെ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സാധിക്കാത്തതിനാല്‍ വില ബാരലിന് 47.39 ഡോളറിലെത്തിയിരുന്നു. ഏറ്റവും വലിയ ഉത്പാദകരായ സൗദിയാണ് ഉത്പാദനം ഏറ്റവുമധികം കുറയ്ക്കുക.
https://www.facebook.com/Malayalivartha