ആദ്യം എല്ലാവരേയും തീര്‍ക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്; ശേഷം ഫുട്പാത്തിലൂടെ മന:പൂര്‍വ്വം കാര്‍ കൊണ്ടിടിച്ച് പിഞ്ചു കുട്ടിയടക്കം നാലുപേരെ കൊലപ്പെടുത്തി
ഫുട്പാത്തിലൂടെ നടന്നു നീങ്ങിയവര്‍ക്ക് മേല്‍ കാര്‍ ഇടിച്ചു കയറ്റിയ സംഭവത്തില്‍ പിഞ്ചു കുട്ടിയടക്കം നാലുപേര്‍ മരിച്ചു. മെല്‍ബണില്‍ നടന്ന ദാരുണ സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാള്‍ മന:പൂര്‍വ്വമാണ് ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തിലൂടെ കാര്‍ ഓടിച്ച് കയറ്റി അതിക്രമം കാട്ടിയത് ദിമിത്രിയോസ് ജിമ്മി എന്ന ഇരുപത്തിയാറുകാരനാണ്. എല്ലാവരേയും തീര്‍ക്കുമെന്ന് യുവാവ് ഫെയ്സ് ബുക്ക് പോസ്റ്റിട്ട ശേഷമായിരുന്നു കാറുമായി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
ചില കുടുംബ പ്രശ്നങ്ങളുമായി കഴിഞ്ഞ ആഴ്ച ഈ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് നഗരത്തില്‍ കാറോടിച്ച് അതിക്രമം കാട്ടിയത്. ഇയാള്‍ മാനസിക രോഗിയാണെന്ന സംശയം പൊലീസിനുണ്ട്. അറസ്റ്റിലായ യുവാവ് മയക്കുമരുന്നിനും അടിമയാണ്.
https://www.facebook.com/Malayalivartha