കൂട്ടമാനഭംഗത്തിന് മൂന്ന് മണിക്കൂര്‍ ഫേസ്ബുക്കിലൂടെ ലൈവ് ബ്രോഡ്കാസ്റ്റ്; പൊലീസ് എത്തി കെട്ടിടം വളഞ്ഞ് ആക്രമികളെ പിടികൂടും വരെ തുടര്‍ന്ന മാനഭംഗം
സ്വീഡനിലെ അപ്സാലയില് യുവതിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അത് ഫേസ്ബുക്കിലൂടെ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ട്. മുറിക്കുള്ളില്‍ വച്ച് നടന്ന അതിക്രമം ഫേസ്ബുക്ക് ലൈവിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ 8.30 ന് നടന്ന സംഭവം ഫേസ്ബുക്കിലൂടെ കണ്ട ഒരാള്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് കെട്ടിടം വളയുന്നത് വരെ ആക്രമികള്‍ മാനഭംഗം തുടര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വളരെ ശ്രദ്ധയോടെ ചുവടുകള്‍ നീക്കിയ പോലീസ് മൂന്നു അക്രമികളെയും കൈയോടെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടു വന്ന യുവതിയുടെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥായിലായിരുന്നെന്നു പോലീസ് പറഞ്ഞു. 19, 25, 31 വയസുള്ള പ്രതികളാണ് അറസ്റ് ചെയ്തവരുടെ പ്രായം.
ബലാത്സംഗം ചെയ്യപ്പെടുന്ന ലൈവ് ബ്രോഡ്കാസ്റ്റിങ് ഫേസ്ബുക്കില്‍ കണ്ട് ഇതികര്ത്തവ്യതാമൂഢരായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് പേര് ഒരു യുവതിയെ ബെഡിലേക്ക് തള്ളിയിടുന്നതും അവരുടെ എതിര്‍പ്പിനെ വക വയ്ക്കാതെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് ഫേസ്ബുക്ക് ലൈവിലൂടെ കണ്ടിരുന്നതെന്നും സാക്ഷികള്‍ പറയുന്നു. ആദ്യം ഇതൊരു തമാശ വീഡിയോയാണെന്നാണ് അവര്‍ കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ലൈവ് 200ല്‍ അധികം പേര് കണ്ടിരുന്നുവെന്നും അറിയിക്കുന്നു. ഒരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഈ വിഡിയോ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നുവെന്നാണ് മറ്റൊരു ദൃക്സാക്ഷി പറയുന്നത്.
https://www.facebook.com/Malayalivartha