സാംബിയന്‍ പോലീസിന് മുന്നറിയിപ്പ് വിദേശികളെ വിവാഹം കഴിക്കരുത്
വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയന്‍ പോലീസിനു നിര്‍ദേശം. പോലീസ് മേധാവി കക്കോമ കന്‍ഗന്‍ജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവര്‍ ഈ വിവരം വ്യക്തമാക്കണമെന്നും ജനുവരി പതിനൊന്നിനു പുറത്തിറങ്ങിയ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക ലംഘനത്തിനു കേസെടുക്കുമെന്നും മെമ്മോയില്‍ പറയുന്നുണ്ട്.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് സാംബിയയിലേക്ക് എത്തുന്നവര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുണ്ട് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം പുതിയതല്ലെന്നും ഇത് നേരത്തെ നിലവിലുണ്ടായിരുന്നതാണെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശം ലംഘിക്കുന്നതായും വിദേശങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചതിനാലുമാണ് ഒരിക്കല്‍കൂടി കര്‍ശന നിര്‍ദേശം നല്കുന്നതെന്നുമാണ് പോലീസ് തലപ്പത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha