പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ നിന്നും അമേരിക്ക പിന്മാറി
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ച പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) വ്യാപാര കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബറാക് ഒബാമ ഒപ്പുവച്ചതാണ് ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ വ്യാപാര സഖ്യത്തില്‍ യുഎസിനും കാനഡയ്ക്കും പുറമെ ആസിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍നിന്നു പിന്മാറുന്നതായും ട്രംപ് അറിയിച്ചു.
അതേസമയം ഒരു അമേരിക്കന്‍ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്കി വന്നിരുന്ന ഫണ്ടും അദ്ദേഹം നിര്‍ത്തിവെച്ചിട്ടുണ്ട്.
ടിപിപിക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് രൂക്ഷ വിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. അമേരിക്കയുടെ ഉല്‍പ്പാദനത്തെ ടിപിപി തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും താന്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ കരാറില്‍ നിന്നും പിന്മാറുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha