30-കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു
യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് മൂന്ന് യുവാക്കളെ പോലീസ് തിരയുന്നു. സ്വീഡനിലെ സ്റ്റോക്ഹോമില് നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള അപ്സാല എന്ന പ്രദേശത്താണ് സംഭവം നടന്നത്.
30 വയസ്സുകാരിയായ യുവതിയെ 18-ഉം 20-ഉം 24-ഉം വയസ്സുള്ള മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും അത് ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു.
ഒരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിലെ 60,000ത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് വീഡിയോ തത്സമയം ഇട്ടത്. ജോസഫൈന് എന്ന 21-കാരിയായ ഒരു യുവതിയാണ് ആദ്യം ഇക്കാര്യം പോലീസിനെ അറിയിച്ചത്.
അവര്‍ മൂന്നുപേരും കൂടി യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതും അവരെ ലൈംഗീക ചേഷ്ടകള്‍ക്ക് ഉപയോഗിക്കുന്നതും കണ്ടു എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അവര്‍ അതിന്റെ ചിത്രങ്ങള്‍ എടുത്ത് സ്നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്കില്‍ നിന്നും ഇപ്പോള്‍ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തെരച്ചിലിലാണ്.
https://www.facebook.com/Malayalivartha