പാക്കിസ്ഥാനില്‍ കോടതി സമുച്ചയത്തില്‍ ചാവേറാക്രമണം; നാല് മരണം
പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താലിബാന് ബന്ധമുള്ള ജമാത്ത് ഉള് അഹ്റര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വടക്കുപടിഞ്ഞാറന്‍ നഗരമായ ചാര്‍സദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്. പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളില്‍ പ്രവേശിച്ച ഭീകരരില്‍ രണ്ടു പേര് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പോലീസ് മേധാവി സൊഹൈല്‍ ഖാലിദ് പറഞ്ഞു.
https://www.facebook.com/Malayalivartha