അമേരിക്കയിലുണ്ടായ വംശീയാധിക്രമത്തില് ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചു
അമേരിക്കയിലെ ബാറില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരന് ആദം പുരിന്റനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ അലോക് ചികിത്സയിലാണ്.
കന്‍സാസിലെ ബാറിലാണ് സംഭവം. വംശീയാധിക്രമമാണ് കൊലപാതകം എന്നാണ് റിപ്പോര്‍ട്ട്. 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഹൈദരാബാദുകാരനായ ശ്രീനിവാസ് ഒലാതെയിലെ ഗാര്‍മിണ്‍ കമ്പനിയില്‍ വ്യോമയാന എഞ്ചിനീയറാണ്.
https://www.facebook.com/Malayalivartha