യെമന്‍ സൈനികാക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യന്‍ സൈനികര്‍ക്കു നേര്‍ക്ക് യെമന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ജിസാനിലെ അല്‍കറാസ് സൈനിക താവളത്തിനുനേരെ യെമന്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച അസിറിലെ ദഹറാന്‍ അല്ജനുബില് യെമന്‍ സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യെമന്‍ അതിര്‍ത്തിയിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 128 സൗദികളാണ് കൊല്ലപ്പെട്ടത്. യെമനില്‍ മുന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതിനായി വിമതര്‍ക്കു നേര്‍ക്ക് 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന ആക്രമണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha