Widgets Magazine
20
Oct / 2017
Friday

പാകിസ്താനില്‍ ന്യുനപക്ഷമായ ഹിന്ദുക്കളുടെ വിവാഹം സംബന്ധിച്ച് പ്രത്യേക നിയമം നിലവില്‍ വന്നു

20 MARCH 2017 03:01 PM IST
മലയാളി വാര്‍ത്ത

പാകിസ്താനില്‍ ന്യുനപക്ഷമായ ഹിന്ദുക്കളുടെ വിവാഹം സംബന്ധിച്ച് പ്രത്യേക നിയമം നിലവില്‍ വന്നു. പ്രസിഡന്റ് മാമൂണ്‍ ഹുസൈന്‍ ഒപ്പുവച്ചതോടെയാണ് ഹിന്ദു വിവാഹ വ്യക്തിനിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നിയമപ്രാബല്യം ലഭിക്കും.

ഹിന്ദു കുടുംബങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനും വിവാഹങ്ങളും കുടുംബങ്ങളെയും കുട്ടികളെയും അമ്മമാരേയും അംഗീകരിക്കുന്നതിനും നിയമം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഓഫീസുകള്‍ തുറക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിന്റെ ഭാഗമായി രജിസ്‌ട്രേഷനും മറ്റു കാര്യങ്ങള്‍ക്കുമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം പ്രത്യേക രജിസ്ട്രാറെ നിയമിക്കും. ഹിന്ദു വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലയിലായിരിക്കും ഇതെന്നും പ്രധാനമന്ത്രി അറിയിച്ചു.
പാകിസ്താനില്‍ താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വിവാഹം ദൃഢമാക്കുന്നതിനുള്ള ശക്തമായ നിയമമാണിത്. രാജത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെല്ലാം തുല്യ അവകാശങ്ങള്‍ നല്‍കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അവകാശങ്ങള്‍, കോടതി വഴിയുള്ള വിവാഹമോചനം, നിയമപരവും അല്ലാത്തതുമായി വിവാഹങ്ങള്‍, വിവാഹം അസാധുവാക്കല്‍, പുനര്‍വിവാഹം, ഭാര്യയുടേയും കുട്ടികളുടേയും സാമ്പത്തിക ഭദ്രത, ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷയും ഒരു ലക്ഷം രൂപയും പിഴയും ചുമത്താനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും പരിഗണിക്കേണ്ടത്.

നാഷണല്‍ അസംബ്ലി ഈ മാസം പത്തിന് ഐക്യകണേ്ഠനയാണ് ബില്‍ പാസാക്കിയത്. സെനറ്റ് നിര്‍ദേശിച്ച ഭേദഗതികളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിന്ധ് പ്രവിശ്യ ഒഴികെ പാകിസ്താനില്‍ എല്ലായിടത്തും ഈ നിയമം ബാധകമായിരിക്കും. പ്രത്യേക ഹിന്ദു വിവാഹ നിയമമുള്ളതിനാലാണ് സിന്ധിനെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്  (13 minutes ago)

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വത്തിൽ പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സ്  (27 minutes ago)

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു  (31 minutes ago)

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി  (34 minutes ago)

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം  (48 minutes ago)

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍  (50 minutes ago)

സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റിയാതായി ഡി​ജി​പി  (1 hour ago)

ആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം; ബിരിയാണി തല്ല് കഥയുടെ സത്യം ഇതാണ്... വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്  (1 hour ago)

കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി  (1 hour ago)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ൾ പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്  (1 hour ago)

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ  (1 hour ago)

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്  (1 hour ago)

മരിച്ച്‌ പോയ ഭാര്യയെ ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച്ച അതി ഭീകരം; മൃതദേഹത്തെപോലും വെറുതെ വിടാതെ ആ കഴുകൻ കണ്ണുകൾ  (2 hours ago)

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കാനം  (3 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News