ചൈനയിലെ സ്കൂളില്‍ ചുവര് തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു; 20 പേര്‍ക്ക് പരുക്ക്
മധ്യ ചൈനയിലെ പ്യൂയാങില് സ്കൂളിലെ ചുവര് തകര്‍ന്ന് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. സ്കൂളിലെ ശൗചാലയത്തില്‍ കുട്ടികള്‍ തിക്കും തിരക്കും കൂട്ടിയതോടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ശൗചാലത്തിന്റെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേല്‍ പതിക്കുകയായിരുന്നുവെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഹെനന്‍ പ്രവിശ്യയിലെ നമ്പര്‍ ത്രീ എക്സ്പിരിമെന്റല്‍ െ്രെപമറി സ്കുളിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പ്യൂയാങ് കൗണ്ടി സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha