പുതിയ ഡ്രെസ്സില്‍ ഒരു സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു ... പിന്നെ ഒരു മേളമായിരുന്നു
പുതിയൊരു ഡ്രസ്സ് കിട്ടിയാല്‍ അതിട്ടുകൊണ്ട് തലങ്ങും വിലങ്ങും സെല്‍ഫി എടുക്കുന്നവരാണ് കൂടുതലും. എന്നാലോ സെല്‍ഫിയെടുത്ത് പണികിട്ടിയിരിക്കുകയാണ് ഷെല്‍ബ്സ് എന്ന കൗമാരക്കാരി. ഭംഗിയുള്ളൊരു സമ്മര്‍ ഡ്രസ് കിട്ടിയപ്പോള്‍ അതിട്ടു പതിവു പോലെ സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ ഇട്ടതാണ് ആ പെണ്‍കുട്ടി. പക്ഷേ സെല്‍ഫിയുടെ ബാക്ക് ഗ്രൗണ്ട് അല്പം മോശമായിപ്പോയി. വലിച്ചു വാരിയിട്ടിരിക്കുന്ന മുറിയുടെ ചിത്രം ഒപ്പം കണ്ട ആളുകള്‍ വെറുതെ വിട്ടില്ല . ട്വിറ്ററിലൂടെ പെണ്‍കുട്ടിക്ക് നേരെ കമണ്റ്റുകളുടെ മേളമായിരുന്നു പിന്നെ.
ഇതെന്താ പശുത്തൊഴുത്തോ എന്നു വരെ കേള്‍ക്കേണ്ടിവന്നു കമന്റ്. ബെഡിലും തറയിലും വലിച്ചുവാരിയിട്ടിരിക്കുന്നു തുണികള്‍. ജനാലയിലെ കര്ട്ടന് റെയിലില്‍ നിരന്ന് വീണ്ടും തുണികള്‍. ബ്ലൈന്‍ഡിനു പകരം തുണികള്‍ തൂക്കിയിട്ടിരിക്കുന്നു. ഹോ എന്തൊരു പുതുമ, ഇത്ര മനോഹരമായ ഇന്റീരിയര്‍ ഡിസൈന്‍ കണ്ടിട്ടില്ല, ഒരു യുദ്ധഭൂമി പോലെയുണ്ട് മുറി തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി കമന്റുകള്‍.
സുന്ദരിയായ തന്നില്‍ നോട്ടമെത്താതെ ബെഡ്റൂമിന്റെ ദുരവസ്ഥയിലേക്കു നോട്ടം പോയതിനു പിന്നില്‍ ബെഡ് റൂമിലേക്ക് എത്തിനോക്കാനുള്ള ആളുകളുടെ മനശാസ്ത്രമല്ലേ ഉള്ളതെന്ന് അവള് ചോദിക്കുന്നു. നിന്റെയല്ലല്ലോ എന്റെയല്ലേ മുറി, ഈ കമന്റ് പറയുന്നവരുടെ ബെഡ്റൂം പരിശോധിച്ചു നോക്കൂ. ഇതിലും കഷ്ടമായിരിക്കും സ്ഥിതി എന്നൊക്കെ മറുപടി കൊടുത്ത് സമാധാനിക്കുകയാണ് പെണ്‍കുട്ടി. എന്തായാലും ഒരു പോസ്റ്റിലൂടെ തന്റെ ബെഡ് റൂമിന്റെ സ്വരൂപം നാട്ടുകാര്‍ കണ്ടതിന്റെ ചമ്മലും അവള്‍ക്കുണ്ട്.
https://www.facebook.com/Malayalivartha