കാമുകിക്കൊപ്പം കിടക്ക പങ്കിട്ട് മറ്റൊരു യുവാവ്; സ്വന്തം ബെ്ഡ്റൂമിലെ അവിഹിത ബന്ധം പരസ്യമാക്കി കാമുകന്
ടെക്സസിലാണ് സംഭവം. വീട്ടില്‍ നിന്നു പുറത്തു പോയി ഇടയ്ക്കു മടങ്ങിയെത്തിയ ടെക്സസ് സ്വദേശിയായ 23 കാരന് ഡസ്റ്റണ് ആ കാഴ്ചകണ്ട് ഞെട്ടി. സ്വന്തം കാമുകി മറ്റൊരു യുവാവിന്റെ കൂടെ തന്റെ വീടിന്റെ കിടക്ക പങ്കിടുന്നു. പിന്നെ, ഒന്നും നോക്കിയില്ല അര്‍ധനഗ്നരായി കിടക്ക പങ്കിട്ട ഇരുവരുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഉടന്‍ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റുമിട്ടു. ചിത്രത്തിനും പോസ്റ്റിനും വന്‍ പ്രതികരണം ലഭിച്ചതോടെ എല്ലാവര്ക്കും നന്ദി പറഞ്ഞ് സ്വന്തം ചിത്രം സഹിതം യുവാവ് വീണ്ടും പോസ്റ്റിട്ടു.
ടെക്സസ് എമോറി സ്വദേശിയായ ഡസ്റ്റണ് ഹോളോവേ (23)യാണ് കാമുകിയുടെയും ജാരന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങള്‍. ജോലിയ്ക്കു ശേഷം വീട്ടിലെത്തിയ ഡസ്റ്റണ് കണ്ടത് മദ്യലഹരിയില്‍ അര്‍ധനഗ്നരായി കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന തന്റെ കാമുകിയെയും അവളുടെ ജാരനെയുമായിരുന്നു. ഏതു മനുഷ്യന്റെയും നിയന്ത്രണം വിട്ടു പോകുന്ന സാഹചര്യം. തോക്കെടുത്ത് രണ്ടു പേരെയും വെടിവച്ചു കൊല്ലണമെന്നും, രണ്ടു പേരെയുംവീട്ടില് നിന്നും ചവിട്ടി പുറത്താക്കണമെന്നും ഡസ്റ്റണ് ആഗ്രഹിച്ചു.
സമചിത്തത വീണ്ടെടുത്ത ഡസ്റ്റണ് മറ്റൊരു വഴിയാണ് ആലോചിച്ചത്. രണ്ടു പേരും കെട്ടിപ്പിടിച്ചു കിടക്കുന്ന പല പോസിലുള്ള ചിത്രങ്ങള്‍ ഡസ്റ്റണ് സ്വന്തം മൊബൈല്‍ക്യാമറയില്‍ പകര്‍ത്തിയശേഷം ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെഎല്ലാം വളരെ പെട്ടന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ഡസ്റ്റണന്റെ ചിത്രത്തിനു ലഭിച്ചതും. – നിങ്ങള്‍ വീട്ടിലെത്തുമ്പോള്‍ കാമുകിക്കൊപ്പം നിങ്ങളുടെ കിടക്കയില്‍ മറ്റൊരാളെ കണ്ടാല്‍ എന്തു ചെയ്യും. – നല്ല മനുഷ്യര്‍ക്കു നല്ല പെണ്‍കുട്ടികളെ കിട്ടും. ഇതായിരുന്നു ഡസ്റ്റണിന്റെ കമന്റ്..!
https://www.facebook.com/Malayalivartha