ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര് കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. യുഎസ് പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. ചാവേറാക്രമണമെന്ന് സംശയിക്കുന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. ഗായിക അരീന ഗ്രാന്‍ഡെ സുരക്ഷിതയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 10.35 ന് ആയിരുന്നു സ്ഫോടനമുണ്ടായത്. കുട്ടികളടക്കം നിരവധിപ്പേര്‍ പരിപാടിക്കെത്തിയിരുന്നു. ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീനയിലെ സ്റ്റേഡിയം. 2005 ജൂലൈയില്‍ ലണ്ടനിലെ ഗതാഗതസംവിധാനത്തിലുണ്ടായ ആക്രമണത്തിനുശേഷം ഉണ്ടാകുന്ന വലിയ അപകടമാണിത്. 52 പേരാണ് അന്നുണ്ടായ ആക്രമണത്തില്‍ മരിച്ചത്.
https://www.facebook.com/Malayalivartha