പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ യുവാവ് കുടുങ്ങി
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവും രണ്ടരലക്ഷം ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. തടവ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുകയും ചെയ്യും. സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഇടപാടുകാരെ പിടിച്ചിരുന്ന ഇയാളെ ഇടപാടുകാരന് എന്ന വ്യാജേനെ പൊലീസ് നടത്തിയ നീക്കമായിരുന്നു കുടുക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പുരുഷന്മാരുമായി തന്നെ കിടപ്പറ പങ്കുവെച്ചെന്ന വിവരവും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇടപാടുകള്‍ക്ക് 1500 ദിര്‍ഹം ഫീസ് പറഞ്ഞ് ഫേസ്ബുക്കും ട്വിറ്ററും സ്നാപ്പ്ചാറ്റും ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകളുടെയും ആണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു പെണ്‍വാണിഭം. സ്ത്രീകളായാലും കുട്ടികളായാലും ഇടപാടുകാരന്റെ ആവശ്യാനുസരണം പറയുന്നിടത്ത് ഉദ്ദേശിക്കുന്ന ആളെ എത്തിക്കാമെന്ന് ഇയാള്‍ നല്‍കിയിരുന്ന വാഗ്ദാനം.
ഡിസംബറില്‍ ദുബായ് പൊലീസിന്റെ സൈബര്‍ക്രൈം വിഭാഗം നടത്തിയ നീക്കമാണ് കുടുക്കിയത്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്നാപ്പ്ചാറ്റ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇയാള്‍ ആളെ പിടിക്കാന്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു എന്നും കണ്ടെത്തി.
https://www.facebook.com/Malayalivartha