ആശ്രിത വിസക്കാര്‍ക്ക് നാടുവിടേണ്ടി വരും
സൗദിയില്‍ ആശ്രിത വിസയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം രാജ്യം വിടേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ഈ വര്‍ഷം ജൂലൈ മുതല്‍ സൗദി അറേബ്യയില്‍ ആശ്രിത ലെവി നടപ്പാക്കാനൊരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു ശരിവെക്കുന്ന വാക്കുകളാണ് സൗദിയിലെ ധനകാര്യമന്ത്രി മുഹമ്മദ് അല്‍ജദ് ആനിന്റേത്. ജൂലൈ മുതല്‍ ആശ്രിത ലെവി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യമന്ത്രി മുഹമ്മദ് അല്‍ജദ് ആന്‍ അറിയിച്ചു.
മലയാളി കുടുംബങ്ങളെയാകും ഈ തീരുമാനം ഏറ്റവും അധികം ബാധിക്കുക. കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി കുടുംബങ്ങള്‍ ഇതിനോടകം നാട്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. സൗദിയില്‍ കുടുംബവിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും വരുന്ന മാസം മുതല്‍ നൂറ് റിയാല്‍ വീതമാണ് ഓരോമാസവും നല്‍കേണ്ടത്. ഇത് സ്ഥിരം നിരക്കല്ല എന്നതാണ് ബുദ്ധിമുട്ട് ഉയര്‍ത്തുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ ലെവി നിരക്ക് ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബ വിസയില്‍ താമസിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി വരുത്തിവെയ്ക്കുന്നതാണ് ഈ തീരുമാനം. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങാനാണ് താല്പര്യപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസികള്‍ മടങ്ങി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേയും ദോഷകരമായി ബാധിക്കും.
https://www.facebook.com/Malayalivartha