കള്ളക്കടത്തു സംഘത്തിലെ കണ്ണികളായി പ്രാവുകളും
പണ്ടു കാലങ്ങളില്‍ പ്രണയം കൈമാറുന്നതിനും മറ്റുമായി സന്ദേശ വാഹകരായി പ്രാവുകളെ ഉപയോഗിച്ചിരുന്നു. പ്രാവുകള്‍ എപ്പോളും ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാല്‍ ഇറാഖിലെ പ്രാവുകള്‍ക്ക് ഇന്ന് മറ്റൊരു ചുമതലയാണുള്ളത് . ഒരിക്കല്‍ പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്നു ഇവര്‍ ഇന്ന് മയക്കുമരുന്ന് കൈമാറുന്നതിനായി നിയോഗിക്കപെട്ടവരായി മാറിയിരിക്കുന്നു. മയക്ക് മരുന്ന് കള്ളക്കടത്തിന്റെ പ്രധാന കണ്ണികളാണ് ഇന്നിവര്‍ .
യുദ്ധം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും അരാജകത്വവും ഒപ്പം തൊഴിലില്ലായ്മയുമാണ് ഇതിനു കാരണം. കുവൈറ്റിലേക്കും ഇറാനിലേക്കുമാണ് ഇറാഖില്‍ നിന്നു പ്രധാനമായും മയക്കുമരുന്നുകള്‍ കടത്തുന്നത്.മധ്യേഷ്യയിലെ കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായി ഇറാഖ് ഇതിനകം മാറിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയതോടെയാണ് കള്ളക്കടത്തുകാര്‍ പുതിയ വഴികള്‍ തേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha