മകനെ ചികില്‍സിക്കാന്‍ വെളുത്ത വര്ഗ്ഗക്കാരന് ഡോക്ടര്‍ മതിയെന്ന് വാശിപിടിക്കുന്ന യുവതിയുടെ വീഡിയോ
കാനഡയിലെ ഒന്റാരിയോയിലാണ് വംശീയ വിദ്വേഷം പരത്തിയ ഈ സംഭവം അരങ്ങേറിയത്. മിസ്സിസോഗയിലെ ഒരു ക്ലിനിക്കലില്‍ മകന്റെ നെഞ്ച് വേദനയ്ക്ക് ചികിത്സക്കായി വന്നതായിരുന്നു യുവതിയും മകനും. മകനെ ചികില്‍സിക്കാന്‍ ഒരു വെളുത്ത വര്ഗ്ഗക്കാരന് ഡോക്ടര്‍ തന്നെ വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. എന്നാല്‍ റിസപ്ഷനില്‍ നിന്നിരുന്ന വനിത വെളുത്ത ഡോക്ടര്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന് പറഞ്ഞതിന് അവരുടെ മേല്‍ തട്ടിക്കയറുകയായിരുന്നു.
ഈ ബില്‍ഡിംഗ് മുഴുവനെടുത്തലും ഒരു വെളുത്ത വര്ഗ്ഗക്കാരന് പോലും ഇവിടെ ഇല്ലേ എന്ന് അവര്‍ ആക്രോശിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഹിതേഷ് ഭരദ്വാജ് എന്ന ഇന്ത്യക്കാരനാണ് ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ പകര്‍ത്തിയത്. അപ്പോള്‍ പ്രതികരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇത് പുറംലോകം അറിയുന്നതിന് വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നി. അതാണ് അങ്ങനെ ചെയ്തത്-ഹിതേഷ് പറയുന്നു.ഏതായാലും സംഭവം ഒന്റാരിയോയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
https://www.facebook.com/Malayalivartha