ചൈനയിലുണ്ടായ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി, നിരവധി വീടുകള്‍ മണ്ണിനടിയിലായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചൈനയിലെ സിച്ചുവാന്‍ പ്രവശ്യയിലെ മാക്സിയന്‍ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലില്‍ 100 പേരെ കാണാതായി. നാല്പതിലധികം വീടുകളും മണ്ണിനടിയില്‍ പെട്ടതായി പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പര്വതപ്രദേശത്തോടു ചേര്‍ന്നുള്ള ഒരു ഗ്രാമമാകെ മണ്ണുവന്നു മൂടിയെന്നും റിപ്പോര്‍ട്ടുണ്ട്.
വലിയ മലയുടെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ പ്രദേശത്തെ പുഴയുടെ ഒഴുക്ക് രണ്ടു കിലോമീറ്ററോളം നീളത്തില്‍ തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനൊപ്പം വലിയ പാറകളും ഉരുണ്ടു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. മഴക്കാലത്ത് ചൈനയിലെ പര്‍വത പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവുസംഭവമാണ് .
https://www.facebook.com/Malayalivartha