ഭീകരവാദത്തിന് എതിരെയുള്ള കര്‍ശന നിലപാട് വ്യക്തമാക്കി മോദിയും ട്രംപും
ഭീകരവാദത്തിന് എതിരെയുള്ള കര്‍ശന നിലപാട് വ്യക്തമാക്കിയും, തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന പാകിസ്ഥാനെ ശക്തമായ മുന്നറിയിപ്പ് നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. വൈറ്റ് ഹൗസില്‍ നാല് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു, ആഗോള ഭീകരവാദത്തിനെതിരായ ഇന്ത്യയുടേയും അമേരിക്കയും നിലപാട് ഇരുരാഷ്ട്രതലവന്മാരും വ്യക്തമാക്കിയത്.
'മറ്റു രാജ്യങ്ങളിലേക്ക് ഭീകരവാദം കയറ്റി അയക്കുന്നതിനും, സ്വന്തം മണ്ണില്‍ ഇടം ഒരുക്കുന്നില്ലെന്ന് പാകിസ്ഥാന് ഉറപ്പുവരുത്തണം. മുംബയ്, പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പാക് തീവ്രവാദ സംഘടനകളെ നിയമത്തിന് മുന്പില് കൊണ്ടുവരണമെന്നും' ഇന്ത്യയും അമേരിക്കയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഭീകരവാദം, തീവ്രവാദം, മൗലികവാദം തുടങ്ങിയവയ്ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വ്യക്തമാക്കി. ഭീകര സംഘടനകളേയും മുസ്ലീം തീവ്രവാദത്തെയും ഉന്മൂലനം ചെയ്യുന്നതില്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ഡൊണാള്!ഡ് ട്രംപും അറിയിച്ചു. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായുള്ള യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി, സന്ദര്‍ശനത്തിന്റെ മൂന്നാം ഘട്ടമായി നെതര്‍ലന്‍ഡിലേക്കു തിരിച്ചു.
https://www.facebook.com/Malayalivartha