അര ലക്ഷം പെണ്‍കുട്ടികളെ നഗ്‌നരാക്കി തടവിലിട്ട് ഐഎസ്; രക്ഷപെടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് നൂറിലേറെപ്പേര്‍

ഐഎസിന്റെ കൊടുംക്രൂരതക്ക് അറുതിയില്ല. മാംസകശാപ്പുകളും കൂട്ടക്കുരുതിയും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നു പിടികൂടിയ പെണ്‍കുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്‌നരാക്കിയെന്നു റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഐഎസിന്റെ പുതിയ ക്രൂതരകളുടെ കഥകള്‍ പുറത്തു വിട്ടത്. യുദ്ധത്തിനു ശേഷം മടങ്ങിയെത്തുന്ന പോരാളികള്‍ക്കു ലൈംഗികത പകരുന്നതിനായാണ് പെണ്‍കുട്ടികളെ ഐഎസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. രക്ഷപെടാനുള്ള ഒരു ചെറിയ സാധ്യത പോലും ഒഴിവാക്കുന്നതിനായാണ് പെണ്‍കുട്ടികളെ നഗ്‌നരാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖിലെയും സിറിയയിലെയും ഐഎസിന്റെ സ്വാധീന മേഖലകളിലെ തടവറകളിലാണ് പെണ്‍കുട്ടികളെ ഇപ്പോള്‍ രഹസ്യമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനു വേണ്ടി മാത്രം അഞ്ഞൂറോളം തടവറകളാണ് ഐഎസ് നിര്‍മിച്ചിരിക്കുന്നത്. ഈ രണ്ടിടത്തുമായി പതിനായിരത്തിലധികം സൈനികരാണ് പെണ്‍കുട്ടികള്‍ക്കു കാവല്‍ നില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ രക്ഷപെടാതിരിക്കുന്നതിനായി ഇവിടെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസത്തിനിടെ ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ച നൂറിലേറെ പെണ്‍കുട്ടികളെയാണ് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. വെടിവച്ചും. കഴുത്തറത്തും ക്രൂരമായ കൊലപാതകമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ഒരുക്കിയ വഴി ഹണിട്രാപ്പിലൂടെയാണ് പെണ്‍കുട്ടികളെ ഐഎസ് കുടുക്കുന്നത്. ട്രാപ്പില്‍ കുടുക്കിയ പെണ്‍കുട്ടികളെ ഐഎസിന്റെ ഭാഗമാക്കുകയാണ് ആദ്യം ചെയ്യുന്നത്. പെണ്‍കുട്ടികളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെ ഐഎസിന്റെ വിവിധ സേവനങ്ങളുടെ ഭാഗമാക്കുകയാണ് ഐഎസ് ചെയ്യുന്നത്. വിദ്യാഭ്യാസം കുറഞ്ഞവരെയാണ് തിരഞ്ഞെടു പിടിച്ച് സേനയിലെത്തുന്ന സൈനികര്‍ക്കു ലൈംഗിക ദാഹത്തിനായി വിട്ടു കൊടുക്കുന്നത്.
https://www.facebook.com/Malayalivartha