മൊണോക്കോയിലും ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം
മൊണോക്കോ ഡയമണ്ട് ലീഗില്‍A ജമൈക്കന്റ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് നൂറു മീറ്ററില്‍ സ്വര്‍ണം. 9.95 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ ബോള്‍ട്ട് സീസണിലെ ഏറ്റവും മികച്ച സമയത്തോടെയാണ് സ്വര്‍ണം നേടിയത്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ അമേരിക്കയുടെ അസിയ യംഗ് വെള്ളിയും ദക്ഷിണാഫ്രിക്കയുടെ അക്കാന സിമ്പിനി വെങ്കലവും നേടി. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള അവസാന മത്സരമായിരുന്നു മൊണോക്കോയിലേത്.
ലണ്ടനില്‍ 100മീറ്ററിലും 4ഃ100 മീറ്റര്‍ റിലെയിലുമാണ് ബോള്‍ട്ട് മത്സരിക്കുന്നത്. മത്സരം നല്ലതായിരുന്നു നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് ബോള്‍ട്ട് പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷം ബോള്‍ട്ട് വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ആരാധകരോടൊപ്പം എന്നും ഉണ്ടാകുമെന്നും ആരാധകരുടെ ഈ ആവേശം നഷ്ടപ്പെടുന്നതാണ് സങ്കടമെന്നും വിരമിക്കലിനെ പറ്റി ബോള്‍ട്ട് പറഞ്ഞു. വര്‍ഷങ്ങളായി അലട്ടുന്ന പുറം വേദനയുമായി ബന്ധപ്പെട്ട് ചികിത്സക്ക് ശേഷമാണ് ബോള്‍ട്ട് മൊണോക്കയില്‍ എത്തിയത്.
https://www.facebook.com/Malayalivartha