ബ്രിട്ടണില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനം
പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ ബ്രിട്ടണ് നിരോധിക്കുന്നു. 2040 ഓടെ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ചെറിയതോതില്‍ ബാറ്ററി കരുത്തില്‍ ഓടുന്ന ഹൈബ്രിഡ് കാറുകളും വാനുകളും നിരോധനത്തില്‍പ്പെട്ടും. നേരത്തേ, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഫ്രഞ്ച് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ബ്രിട്ടണിന്റെ നടപടി.
https://www.facebook.com/Malayalivartha