റെക്കോർഡുകൾ ഭേദിക്കാനൊരുങ്ങി ബ്രിട്ടീഷ് വനിത.
ഷാരോൺ പെർകിൻസ് എന്ന അമ്പത്തൊന്നുകാരിക്ക് ഒറ്റ ആഗ്രഹമേ ബാക്കിയുള്ളൂ. എന്തുവിലകൊടുത്തും ബ്രിട്ടനിലെ ഏറ്റവുംവലിയ മാറിടങ്ങൾക്ക് ഉടമയാകുക. ഇതിനുവേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കൊരുങ്ങുകയാണ് അവർ. നിലവിൽ രണ്ടാം സ്ഥാനമാണവർക്ക്. ശസ്ത്രക്രിയക്ക് വൻതുക ചെലവുവരും.
പക്ഷേ, അതൊന്നും പ്രശ്നമല്ലെന്നാണ് ഷാരോൺ പറയുന്നത്. എട്ടുവർഷംമുമ്പ് ഷാരോൺ ഭർത്താവുമായി അടിച്ചുപിരിഞ്ഞിരുന്നു. അതിനാൽ ചെലവിന്റെ കാര്യത്തിൽ എതിർപ്പുമായി ആരുംവരില്ലെന്ന ആത്മവിശ്വാസവും മൂന്നുകുട്ടികളുടെ അമ്മയായ ഷാരോണിനുണ്ട്. നേരത്തേയും മാറിടവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് ഷാരോൺ വിധേയായിട്ടുണ്ട്.
കാര്യങ്ങളെല്ലാം കരയ്ക്കടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് എതിർപ്പുമായി ഡോക്ടർമാർ എത്തിയത്. ഇൗ പ്രായത്തിൽ ശസ്ത്രക്രിയ നടത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് അവർ പറയുന്നത്. പക്ഷേ, അതൊന്നും പ്രശ്നമേ അല്ലെന്നാണ് ഷാരോണിന്റെ നിലപാട്.
https://www.facebook.com/Malayalivartha