അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
ഫ്ളോറിഡയിലെ കിസിമി നഗരത്തിലുണ്ടായ വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിസിമിയിലെ റോഡരുകില്‍ ചിലരെ സംശയാസ്പദമായി കണ്ടു എന്ന വിവരം ലഭിച്ചതിനേത്തുടര്‍ന്ന് പോലീസ് അവിടേക്ക് എത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ അഞ്ജാതര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേരുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും നാലാമന് രക്ഷപ്പെട്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha