കൂട്ട കൊലപാതകങ്ങള്‍ നടത്തി പൊലീസിനെ വെട്ടിച്ച് കഴിഞ്ഞ എഴുത്തുകാരനെ ഒടുവിൽ പോലീസ് അകത്താക്കി
ചൈനയിലെ വിഖ്യാതനായ ക്രൈം നോവലിസ്റ്റിനെ വര്‍ഷങ്ങള്‍ പഴക്കമുള്ള നാല് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 1995ല്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിയായ ലിയു യങ്ബിയാവോയാണ് അറസ്റ്റിലായത്. അന്‍ഹൂയ് പ്രവിശ്യയിലെ വീട്ടില്‍ നിന്നും കഴിഞ്ഞാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. കൂട്ടാളിയായ വാങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ചൈന റൈറ്റേഴ്സ് അസോസിയേഷന് അംഗമായ ലിയു ചൈനയിലെ ഒരു വലിയ പ്രസിദ്ധീകരണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ലിയുവിന്റെ ഒരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ടെലിവിഷന്‍ സീരിയലും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൂട്ട കൊലപാതകങ്ങള്‍ നടത്തി പൊലീസിനെ വെട്ടിച്ച് കഴിയുന്ന ഒരു എഴുത്തുകാരനെ അടിസ്ഥാനമാക്കിയുള്ള പരമ്പരക്ക് തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് ലിയു അറസ്റ്റിലായത്. The Beautiful Writer Who Killed എന്നായിരുന്നു പുസ്തകത്തിന് ലിയു കണ്ടെത്തിയിരുന്ന പേര്.
1995 നവംബര്‍ 29നാണ് കേസിനാസ്പദമായ കൊലപാതങ്ങള്‍ നടന്നത്. ഒരു ഗസ്റ്റ് ഹൌസിലെത്തിയ രണ്ടംഗ സംഘം ഗസ്റ്റ് ഹൌസ് ഉടമകളായ ദമ്പതികളെയും പേരക്കുട്ടിയെയും മറ്റൊരാളെയും കൊലപ്പെടുത്തുകയായിരുന്നു. മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആന്‍ഹുയ് പ്രവിശ്യക്കാരുടെ സംസാര രീതിയാണ് ആക്രമകാരികളുടെ എന്ന മൊഴി മാത്രമായിരുന്നു പൊലീസിനുള്ള ഏക സൂചന. അടുത്തിടെ നടന്ന ഒരു ഡിഎന്‍എ പരിശോധനയാണ് ലീയുവിലേക്കും വാങിലേക്കും അന്വേഷണം നീങ്ങാന്‍ പ്രേരണയായതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നാണ് ലിയു തങ്ങളോട് പറഞ്ഞതെന്ന് എഴുത്തുകാരനെ അറസ്റ്റ് ചെയ്ത സംഘത്തിലെ പൊലീസുകാരിലൊരാള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha