Widgets Magazine
18
Jan / 2018
Thursday

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ശാന്തമായി, പൂര്‍ണ സുരക്ഷിതരെന്ന് പ്രവാസി മലയാളികള്‍

13 SEPTEMBER 2017 08:37 AM IST
മലയാളി വാര്‍ത്ത

കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടില്‍ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങള്‍ പൂര്‍ണ സുരക്ഷിതരാണെന്നും യുഎസിലെ പ്രവാസി മലയാളികള്‍ അറിയിച്ചു.

മലയാളികള്‍ ഒട്ടേറെയുള്ള മിയാമി ഉള്‍പ്പെടുന്ന ദക്ഷിണ ഫ്‌ളോറിഡയെ ഇര്‍മ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം, പ്രവാസി മലയാളി കൂട്ടായ്മയുടെ മുന്‍നിരയിലുള്ള റോബിന്‍ ആന്റണി, പീറ്റര്‍ സെബാസ്റ്റ്യന്‍, ബാബു കല്ലിടുക്കില്‍ എന്നിവര്‍ അറിയിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ഫ്‌ലോറിഡ. ഇവിടെ വന്‍തോതില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും തങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഫ്‌ലോറിഡയില്‍ എല്ലാം ശാന്തമാണെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും ഇവര്‍ പറഞ്ഞു.

ദക്ഷിണ ഫ്‌ലോറിഡയില്‍ത്തന്നെ ആയിരക്കണക്കിന് മലയാളികളുള്ളതില്‍ അധികവും നഴ്‌സുമാരാണ്. ഇര്‍മ ഭീഷണി വന്നപ്പോഴും ഡ്യൂട്ടിയില്‍നിന്ന് മാറി നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ ഒഴിഞ്ഞുപോയിരുന്നില്ല. 'പ്രേതഭൂമി' എന്നുള്ള വിശേഷണങ്ങള്‍ തെറ്റാണ്. മിയാമിയില്‍ ഉള്‍പ്പെടെ ഇര്‍മ എത്തിയ മേഖലകളെല്ലാം പഴയപടി ആയിക്കൊണ്ടിരിക്കുന്നു. ചില വാര്‍ത്താ ഏജന്‍സികള്‍ ആദ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുത്തതാണ് വലിയതോതില്‍ പ്രചരിച്ചതെന്നും മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു.

മലയാളികളുടെ വീട്ടുമുറ്റത്ത് മാവും പ്ലാവും തെങ്ങും വച്ചിട്ടുണ്ട്. വീശിയടിച്ച കാറ്റില്‍ ഈ മരങ്ങള്‍ പലതും കടപുഴകി വീണിട്ടുണ്ട്. എന്നാല്‍ വീടുകള്‍ക്കോ മനുഷ്യര്‍ക്കോ യാതൊരു പരുക്കുകളും സംഭവിച്ചിട്ടില്ലെന്നു സുനില്‍ തൈമറ്റം വിശദീകരിച്ചു. ആകെ കുഴപ്പമാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ നാട്ടിലുള്ള ബന്ധുക്കള്‍ വിഷമത്തിലാണ്. എത്ര പറഞ്ഞിട്ടും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. എല്ലാ മലയാളികളും സുരക്ഷിതരാണെന്നും മിയാമി അടക്കം ഇര്‍മ വീശിയടിച്ച പ്രദേശങ്ങളെല്ലാം സാധാരണ നിലയിലായെന്നും റോബിന്‍ ആന്റണി പറഞ്ഞു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതു മാത്രമാണ് ആകെയുണ്ടായ പ്രയാസം. എട്ടു മണിക്കൂര്‍ വൈദ്യുതി മുടങ്ങി. പിന്നീട് പുനഃസ്ഥാപിച്ചു. കുടിവെള്ള വിതരണം ഏതാനും മണിക്കൂര്‍ മുടങ്ങിയതും പഴയപോലെയായി. ലക്ഷക്കണക്കിനുപേരെ ഒഴിപ്പിച്ചു എന്നുള്ള വാര്‍ത്തകളും ശരിയല്ല. ഇര്‍മ തീവ്രമാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഒഴിയാന്‍ തയ്യാറെടുക്കണമെന്നാണാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ യുഎസ് തീരത്തേക്ക് അടുക്കുന്തോറും ഇര്‍മയുടെ പ്രഭാവം കുറഞ്ഞതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മലയാളികളാരും വീടുവിട്ട് മാറിപ്പോയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

റോഡുകള്‍ ഗതാഗതയോഗ്യമാണ്. വലിയ തോതില്‍ വെള്ളപ്പൊക്കമുണ്ടായിട്ടില്ല. കടല്‍ത്തീരത്തോടു ചേര്‍ന്ന മേഖലകളില്‍ മാത്രമാണ് വെള്ളം കയറിയത്. അതെല്ലാം പഴയപടിയായിട്ടുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിയാമി, ടാംപ, ഒര്‍ലാന്‍ഡോ, ജാക്‌സന്‍വില്ല തുടങ്ങിയ പ്രദേശങ്ങള്‍ തികച്ചും ശാന്തമാണ്. ചുഴലിക്കാറ്റ് വരുന്നത് കണക്കിലെടുത്ത് മലയാളികള്‍ നിരവധി കൂട്ടായ്മകള്‍ രൂപീകരിച്ചിരുന്നു. യുഎസിലെ പല സ്ഥലങ്ങളിലുള്ള മലയാളികള്‍ കൂട്ടായ്മയിലുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളില്‍ ആര്‍ക്കും കുഴപ്പമില്ല.

നാട്ടില്‍ മഴയുണ്ടാകുമ്പോള്‍ സംഭവിക്കുന്ന നേരിയ ബുദ്ധിമുട്ടുകളേ ഇവിടെയും ഉണ്ടായുള്ളൂ. നാട്ടിലെ കുടുംബങ്ങള്‍ക്ക് യാതൊരു പരിഭ്രാന്തിയും വേണ്ട. ഇര്‍മയെത്തുടര്‍ന്ന് വലിയ കൊള്ളയാണ് നടക്കുന്നതെന്നതും ഊതിപ്പെരുപ്പിച്ചതാണ്. പ്രതികളെല്ലാം പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവിടെ ഈ വാര്‍ത്ത കൊടുത്തത്. എന്നാല്‍ നാട്ടില്‍ പ്രചരിച്ചത് മറ്റൊരു തരത്തിലാണ്. നാട്ടില്‍നിന്നുള്ള വിളികള്‍ കാരണം രണ്ടുമൂന്നു ദിവസമായി ഉറങ്ങാനായിട്ടില്ലെന്നും പ്രവാസി സൃഹൃത്തുക്കള്‍ പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പോള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു  (3 minutes ago)

ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...  (10 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും  (15 minutes ago)

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  (27 minutes ago)

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ച ഇന്ന്  (31 minutes ago)

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...  (33 minutes ago)

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ  (42 minutes ago)

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്  (54 minutes ago)

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു  (56 minutes ago)

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ  (1 hour ago)

ഇന്ത്യ- ചൈന തര്‍ക്ക പ്രദേശമായ ഡോക്ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനീകസന്നാഹം ഒരുങ്ങുന്നു; തെളിവായി ഉപഗ്രഹദൃശ്യങ്ങള്‍  (1 hour ago)

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും  (1 hour ago)

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...  (1 hour ago)

പത്ത് രൂപയുടെ നാണയങ്ങൾ റിസർവ് ബാങ്ക് നിർത്തലാക്കി..?  (2 hours ago)

Malayali Vartha Recommends