Widgets Magazine
18
Jan / 2018
Thursday

ഇര്‍മയുടെ മറവില്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടത് നൂറിലേറെ ക്രിമിനലുകള്‍

13 SEPTEMBER 2017 11:49 AM IST
മലയാളി വാര്‍ത്ത

ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ഇര്‍മ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചു. 47 പൊലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്.

സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണും എത്തും. കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ള ബ്രിട്ടീഷുകാരെ കൊടുങ്കാറ്റിന്റെ കെടുതികളില്‍നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും. 87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്.



ദ്വീപുനിവാസികള്‍ക്കായി 32 മില്യണ്‍ പൗണ്ടിന്റെ അടിയന്തര സഹായം ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 2,300 സോളാര്‍ വിളക്കുകളും 2,500 താല്‍കാലിക കൂടാരങ്ങളും അടക്കം 40 ടണ്‍ അവശ്യസാധനങ്ങളുമായാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെര്‍ജിന്‍ ദ്വീപുകളില്‍ എത്തിയിട്ടുള്ളത്.



വരുംദിവസങ്ങളില്‍ 250 റോയല്‍ മെറീനുകളെ അധികമായി അയയ്ക്കാനും പദ്ധതിയുണ്ട്. വെര്‍ജിന്‍ ഗ്രൂപ്പ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ''നെക്കറും'' കൊടുങ്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ സൗകര്യം നിര്‍ത്തലാക്കുന്നു  (2 minutes ago)

പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പോള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു  (8 minutes ago)

ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...  (15 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും  (20 minutes ago)

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  (32 minutes ago)

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ച ഇന്ന്  (36 minutes ago)

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...  (38 minutes ago)

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ  (47 minutes ago)

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്  (59 minutes ago)

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു  (1 hour ago)

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ  (1 hour ago)

ഇന്ത്യ- ചൈന തര്‍ക്ക പ്രദേശമായ ഡോക്ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനീകസന്നാഹം ഒരുങ്ങുന്നു; തെളിവായി ഉപഗ്രഹദൃശ്യങ്ങള്‍  (1 hour ago)

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും  (1 hour ago)

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...  (1 hour ago)

Malayali Vartha Recommends