നീതിയില്‍ വിശ്വസിക്കുന്നവര്‍ അത് തടയണം,അല്ലെങ്കില്‍ ദുഷ്ടശക്തികള്‍ ജയിക്കും: ഉത്തരകൊറിയക്കെതിരെ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്
യു.എന്‍ പൊതുസമ്മേളനത്തിലെ തന്റെ കന്നി അഭിസംബോധനയില്‍ തന്നെ ഏവരെയും ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തുന്നു. നീതിയില്‍ വിശ്വസിക്കുന്നവര്‍ അത് തടയണം. അതിന് തയ്യാറായില്ലെങ്കില്‍ ദുഷ്ടശക്തികള്‍ ജയിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കയെയും സഖ്യരാജ്യങ്ങളെയും സംരക്ഷിക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ നശിപ്പിക്കുക തന്നെ ചെയ്യും-ട്രംപ് പറഞ്ഞു.
ലോകത്തിന്റെ മുഴുവന്‍ താത്പര്യങ്ങള്‍ക്കും വിരുദ്ധമായാണ് ഉത്തരകൊറിയ അണുവായുധശേഷി നേടുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതിയായ കിംഗ് ജോംഗ് ഉന്നിനെ, റോക്കറ്റ് മനുഷ്യന് എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാള്‍ ആ രാജ്യത്തെ ആത്മഹത്യയിലേക്ക് നയിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.
കൂടാതെ തന്നെ ഇറാനെതിരെയും ട്രംപ് വിമര്ശനശരങ്ങളെഴ്തു. ഇറാനെ തെമ്മാടി രാഷ്ട്രം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha